ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്ര’ : മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതല്‍

 

 

തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്ര’ എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതല്‍ നിലവില്‍. എന്നാല്‍, സ്റ്റിക്കര്‍ പതിച്ച് സര്‍വ്വീസ് നടത്താന്‍ തയ്യാറല്ലെന്നാണ് യുണിയനുകളുടെ നിലപാട്. കൊച്ചിയിലെ ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കേണ്ടെന്നാണ് സംയുക്ത തൊഴിലാളി യൂണിയന്റെ തീരുമാനം.

Read Also: നഞ്ചക്ക് ഉപയോഗിച്ച് നെഞ്ചുംകൂട് ഇടിച്ചു കലക്കി,തലയിലും മാരക പ്രഹരം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

മീറ്ററിടുന്നതിന് എതിരല്ല. എന്നാല്‍ മീറ്ററിട്ടില്ലെങ്കില്‍ പണം കൊടുക്കേണ്ട എന്ന രീതിയോട് എതിര്‍പ്പാണെന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നു. സ്റ്റിക്കര്‍ പതിപ്പിക്കാന്‍ എതിരാണെന്നും അതിന് ബുദ്ധിമുട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് ഒന്നുമുതല്‍ മീറ്റര്‍ ഇടാതെ വാഹനം ഓടിച്ചാല്‍ പണം നല്‍കരുതെന്നാണ് എംവിഡിയുടെ നിര്‍ദേശം. സ്റ്റിക്കര്‍ പതിപ്പിച്ചിട്ടും മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കും. ഓട്ടോറിക്ഷകള്‍ അമിത കൂലി വാങ്ങുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്നാണ് ഉത്തരവ്. ഈ സ്റ്റിക്കര്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തന്നെയാണ് പതിക്കേണ്ടത്. മീറ്ററിടാത്ത ഓട്ടോറിക്ഷകള്‍ക്കെതിരേ യാത്രക്കാരുടെ പരാതിയിലും നടപടിയെടുക്കും. മീറ്ററിടാതെ സഞ്ചരിക്കുന്ന ഓട്ടോറിക്ഷയുടെ വീഡിയോയോ ഫോട്ടോയോ സഹിതം യാത്രക്കാര്‍ക്ക് ജോയിന്റ് ആര്‍.ടി.ഒ.മാരുടെ നമ്പറുകളില്‍ പരാതിപ്പെടാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.

 

Share
Leave a Comment