പോപ്പിന്റെ മരണത്തോടെ ‘വത്തിക്കാന്റെ നാശം’ ; ആ പ്രവചനം സത്യമാകുമോ?

ലോകത്തെ ദുരന്തങ്ങള്‍ പ്രവചിച്ച് ‘നാശത്തിന്റെ പ്രവാചകന്‍’ എന്ന വിളിപ്പേര് നേടിയ നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ വീണ്ടും വൈറലാകുന്നു. പോപ്പിന്റെ മരണവും വത്തിക്കാന്റെ തകര്‍ച്ചയും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു എന്ന കണ്ടെത്തലോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത് വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന വത്തിക്കാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നോസ്ട്രഡാമസ് വീണ്ടും ശ്രദ്ധനേടിയത്.

ഹിറ്റ്ലറുടെ അധികാരത്തിലേക്കുള്ള ഉയര്‍ച്ച, സെപ്റ്റംബര്‍ 11 -ന്റെ ആക്രമണം, കോവിഡ്-19 പാന്‍ഡെമിക്, കഴിഞ്ഞ വര്‍ഷത്തെ ജപ്പാനിലെ ഭൂകമ്പം എന്നിവയുള്‍പ്പെടെയുള്ള ലോകത്തെ സുപ്രധാന ദുരന്തങ്ങളെല്ലാം നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. 1555 -ല്‍ പ്രസിദ്ധീകരിച്ച ‘ലെസ് പ്രോഫെറ്റീസില്‍’ എന്ന പുസ്തകത്തില്‍ നോസ്ട്രഡാമസ് യുദ്ധങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയെക്കുറിച്ച് നിരവധി പ്രവചനങ്ങള്‍ നടത്തിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോപ്പിന്റെ മരണം മാത്രമല്ല കത്തോലിക്കാ സഭയുടെയും വത്തിക്കാന്റെയും നാശമാണ് ഇപ്പോള്‍ ഏവരെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

 

 

Share
Leave a Comment