ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ആശുപത്രിയിൽ. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ആരതി പൊടിയുമായി റോബിന്റെ വിവാഹം ദിവസങ്ങൾക്ക് മുൻപാണ് കഴിഞ്ഞത്. ഒമ്പത് ദിവസം നീളുന്ന ആഘോഷങ്ങളായിരുന്നു വിവാഹത്തിന്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
എന്നാല്‍, ആഘോഷങ്ങള്‍ക്ക് പിന്നാലെ റോബിന്റെ സുഹൃത്തുകള്‍ പങ്കുവെച്ചോരു വീഡിയോയിൽ താരം ആശുപത്രിയില്‍ കിടക്കുന്ന ദൃശ്യങ്ങളാണുള്ളത്. റോബിന്റെ സുഹൃത്തുക്കള്‍ പരിക്കേറ്റ് കിടക്കുന്നതും കാണാം. എന്താണ് സംഭവിച്ചതെന്ന് വീഡിയോയ്‌ക്ക് താഴെ പലരും കമന്റായി ചോദിക്കുന്നുണ്ടെങ്കിലും ഇതിനൊന്നും മറുപടി നല്‍കിയിട്ടില്ല.
വീഡിയോയുടെ തുടക്കത്തില്‍ വിവാഹത്തിന്റെ ഡാൻസ് പ്രാക്‌ടീസ് ആണ് കാണുന്നത്. പിന്നീട് ഓരോ ആഘോഷങ്ങളുടെയും ചെറിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷം വീട്ടില്‍ നിന്നും റോബിനോടും ആരതിയോടും യാത്ര പറഞ്ഞ് പോകുന്ന സുഹൃത്തുക്കളെ ദേഹമാസകലം പരിക്കുകളോടെ ആശുപത്രിയില്‍ കിടക്കുന്നതും കാണിക്കുന്നു. ഇവരെ കാണാനായി എത്തിയ റോബിൻ ഡ്രിപ്പിട്ട് ആശുപത്രിയില്‍ കിടക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.
Leave a Comment