കൊച്ചി: നടന്‍ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹമോചിതരാകുന്നുവെന്ന് റിപ്പോർട്ട്. 37 വർഷത്തെ ദാമ്പത്യത്തിനാണു ഇരുവരും വിരാമമിടുന്നത്. ഏതാനും മാസങ്ങൾക്കുമുമ്പ് സുനിത ഗോവിന്ദയ്ക്ക് ഡൈവോഴ്സ് നോട്ടീസ് അയച്ചിരുന്നുവെങ്കിലും അതിനുശേഷം ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നും ദേശീയ മാധ്യമത്തിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.
read also: ഇറ്റലിയിലേക്ക് വ്യാജ താമസ വിസ : മലയാളി അറസ്റ്റില്‍
കഴിഞ്ഞ മാസം ഗോവിന്ദയുടെ ഭാര്യ സുനിത താന്‍ ഗോവിന്ദയ്ക്കൊപ്പമല്ല താമസം എന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. കുട്ടികളുമായി ഗോവിന്ദ താമസിക്കുന്ന ബംഗ്ലാവിന് എതിര്‍വശത്താണ് താന്‍ താമസിക്കുന്നത് എന്ന് സുനിത പറഞ്ഞിരുന്നു. ഗോവിന്ദയും സുനിതയും 1987 മാർച്ച് 11 നാണ് വിവാഹിതരായത്. ഇവര്‍ക്ക് ടീന അഹൂജ എന്ന മകളും യശ്വർദൻ അഹൂജ എന്ന മകനുമാണ് ഉള്ളത്.
Leave a Comment