CinemaLatest NewsBollywoodNews

നടൻ ഗോവിന്ദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ഇപ്പോൾ ക്വാറന്റൈനിലാണെന്നും താരം അറിയിച്ചു. ഇന്ന് രാവിലെയാണ് ഗോവിന്ദയ്ക്ക് രോഗം സ്ഥിരീകരിച്ചത്. നേരിയ ലക്ഷണങ്ങളെ തുടർന്ന് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇപ്പോൾ ക്വാറന്റൈനിലാണെന്നും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതായും താരം വ്യക്തമാക്കി. രണ്ട് ആഴ്ച മുമ്പാണ് ഗോവിന്ദയുടെ ഭാര്യ സുനിത കോവിഡ് മുക്തായായത്. ഗോവിന്ദക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളെ പരിശോധയ്ക്ക് വിധേയമാക്കി.

കൂലി നമ്പർ 1, ഷോല ഔർ ഷബ്‌നം, സ്വരാഗ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ 90 കളിലെ ബോളിവുഡ് ചിത്രങ്ങളിലെ മുഖ്യധാര നടനായിരുന്നു ഗോവിന്ദ. ഇന്ന് രാവിലെ ബോളിവുഡ് നടൻ അക്ഷയ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button