മീന്‍ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തിൽ കലാശിച്ചു : ഗുണ്ടകൾക്ക് പരിക്ക്

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം

ആലപ്പുഴ : ജില്ലയിലെ ചെട്ടികാട് ഭാഗത്ത് ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടൽ കത്തിക്കുത്തിൽ കലാശിച്ചു. ഗുണ്ടകളായ തുമ്പി ബിനു, ജോണ്‍ കുട്ടി എന്നിവരാണ് നടുറോഡില്‍ പരസ്പരം ഏറ്റുമുട്ടിയത്.

ആക്രമണത്തില്‍ ബിനുവിനും ജോണ്‍ കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചെട്ടികാട് ജംഗ്ഷനില്‍ മീന്‍ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

പോലീസെത്തി ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Share
Leave a Comment