യാഷ് രാവണനാകാൻ രാമായണ സെറ്റിലെത്തി : ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൻ്റെ റിലീസ് 2026 ദീപാവലി വേളയിൽ

രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും വേഷമിടുന്നു

മുംബൈ : ‘രാമായണം’ എന്ന പാൻ ഇന്ത്യൻ സിനിമയിലെ കന്നട സൂപ്പർ താരം യാഷിന്റെ രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചു. 2024ലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം നിലവിൽ പൂർത്തിയായിട്ടുണ്ട്. യാഷ് രാവണനായി അഭിനയിക്കുന്ന രംഗങ്ങൾ മുംബൈയിൽ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ പ്രേക്ഷകർക്കിടയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും വേഷമിടുന്നു. യാഷ് രാവണനായി വേഷമിടുന്നു. കൂടാതെ രാകുൽ പ്രീത് സിംഗ് ശൂർപ്പണഖയായും വേഷമിടുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോയുമായി സഹകരിച്ച് യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യ ഭാഗം 2026 ദീപാവലിക്ക് ഔദ്യോഗികമായി റിലീസ് ചെയ്യും. തുടർന്ന് രണ്ടാം ഭാഗം 2027 ദീപാവലിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

Share
Leave a Comment