ഹൈദ്രാബാദ്: തെലങ്കാന നാഗര്‍കുര്‍ണൂല്‍ തുരങ്കത്തില്‍ കുടുങ്ങിയ എട്ട് തൊഴിലാളികള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് തെലങ്കാന മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു . എന്നിരുന്നാലും അവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യ മേഖല സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Read Also: ബോഡി ബിൽഡിംഗ് താരങ്ങളുടെ പൊലീസ് നിയമനം അപ്പാടെ പാളി : വിവാദങ്ങൾക്ക് ഒടുവിൽ വിട
”അപകടസ്ഥലം ചെളിയും അവശിഷ്ടങ്ങളും കൊണ്ട് മൂടപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ ദൗത്യം വളരെ ബുദ്ധിമുട്ടുള്ളതാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ കുറഞ്ഞത് മൂന്ന് മുതല്‍ നാല് ദിവസമെങ്കിലും എടുത്തേക്കാം. സത്യം പറഞ്ഞാല്‍, അവര്‍ ജീവനോടെ എത്താനുള്ള സാധ്യത വളരെ കുറവാണ്. കാരണം അപകടസ്ഥലത്ത് നിന്ന് ഏകദേശം 50 മീറ്റര്‍ മാത്രം അകലെയുള്ള അറ്റം വരെ താന്‍ പോയി. ഞങ്ങള്‍ ഫോട്ടോകള്‍ എടുത്തപ്പോള്‍, തുരങ്കത്തിന്റെ അവസാനം വ്യക്തമായിരുന്നു, തുരങ്കത്തിന്റെ 9 മീറ്റര്‍ വ്യാസത്തില്‍ നിന്ന് 25 അടി വരെ ചെളി അടിഞ്ഞുകൂടിയിരുന്നു, ”മന്ത്രി പറഞ്ഞു.തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ പേരുവിവരങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞപ്പോള്‍ അവരില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും കൃഷ്ണ റാവു പറഞ്ഞു.
48 മണിക്കൂറിലേറെയായി തകര്‍ന്ന തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മനോജ് കുമാര്‍, ശ്രീ നിവാസ്, സണ്ണി സിംഗ് (ജമ്മു കശ്മീര്‍), ഗുര്‍പ്രീത് സിംഗ് (പഞ്ചാബ്), സന്ദീപ് സാഹു, ജെഗ്ത സെസ്, സന്തോഷ് സാഹു, ജാര്‍ഖണ്ഡില്‍ നിന്നുള്ള അനുജ് സാഹു എന്നിവരാണ് തുരങ്കത്തില്‍ അകപ്പെട്ടിരിക്കുന്നത്. എട്ട് പേരില്‍ രണ്ട് പേര്‍ എഞ്ചിനീയര്‍മാരും രണ്ട് പേര്‍ ഓപ്പറേറ്റര്‍മാരുമാണ്, നാല് പേര്‍ തൊഴിലാളികളുമാണ്.
അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രക്രിയ നിലവില്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന ആളുകളിലേക്ക് എത്തിച്ചേരാന്‍ നൂതന യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി എന്‍ഡോസ്‌കോപിക് & റോബോടിക് ക്യാമറകള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.. NDRF ന്റെ ഡോഗ് സ്‌ക്വാര്‍ഡും ദൗത്യ മേഖലയില്‍ ഉണ്ട്.
നാഗര്‍കൂര്‍ണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പ്രൊജക്ടിന്റെ ഭാഗമായ ടണലിലാണ് അപകടമുണ്ടായത്. ടണലില്‍ 14 കിലോമീറ്റര്‍ ഉള്‍ഭാഗത്താണ് അപകടമുണ്ടായത്.കഴിഞ്ഞ ശനിയാഴ്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികള്‍ ടണലില്‍ പ്രവേശിച്ചപ്പോള്‍ ടണലിന്റെ മുകള്‍ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ടണലിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടമുണ്ടായത്.
Leave a Comment