ചെന്നൈ : ‘കൂലി’ എന്ന രജനികാന്ത് ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത നിഷേധിച്ച് തെലുങ്ക് നടൻ സുന്ദീപ് കിഷൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ‘കൂലി’ എന്ന ചിത്രത്തിൽ സുന്ദീപ് കിഷൻ അതിഥി വേഷത്തിൽ അഭിനയിക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പമുള്ള ഒരു ഫോട്ടോ പോലും അദ്ദേഹം പങ്കുവെച്ചതോടെ ആ റിപ്പോർട്ടുകൾ സത്യമാണെന്ന് പലരും വിശ്വസിപ്പിച്ചു. തുടർന്നാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
താൻ സിനിമയുടെ ഭാഗമല്ലെന്ന് സുന്ദീപ് കിഷൻ വ്യക്തമാക്കി. “‘കൂലി’ ഞാൻ അഭിനയിക്കുന്ന ഒരു സിനിമയല്ല. ലോകേഷ് ഒരു അടുത്ത സുഹൃത്താണ്, ഞങ്ങൾ ഇടയ്ക്കിടെ സംസാരിക്കാറില്ലെങ്കിലും, ഞങ്ങൾ നല്ല സൗഹൃദം പങ്കിടുന്നു” – എന്നാണ് അദ്ദേഹം പറഞ്ഞത്.
Leave a Comment