യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് : കേസെടുത്ത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ എക്‌സൈസ് കമ്മീഷണര്‍

കുട്ടനാട് എക്‌സൈസ് സി ഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവരാണ് ഹാജരാകേണ്ടത്

തിരുവനന്തപുരം: യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ കേസെടുത്ത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കി എക്‌സൈസ് കമ്മീഷണര്‍. ഈ മാസം അവസാനം ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്.

കുട്ടനാട് എക്‌സൈസ് സി ഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവരാണ് ഹാജരാകേണ്ടത്. എംഎല്‍എയുടെ മകനെ പിടികൂടിയ സംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

മകനെതിരായ കേസില്‍ യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയിരുന്നു.

 

Share
Leave a Comment