പ്രയാഗരാജ് : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരണ കുംഭമേള പരാമര്‍ശത്തിനെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. കോണ്‍ഗ്രസ്സ് സനാതന വിരുദ്ധ പാര്‍ട്ടിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ത്രിവേണി സംഗത്തില്‍ സ്നാനം ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഒരിക്കലും കുംഭമേളയെ അങ്ങനെ വിശേഷിപ്പിക്കരുതായിരുന്നു. പകരം ബംഗാളിലെ ജനങ്ങളുടെ വികസനത്തിന് വേണ്ടി ഇവിടെ വന്ന് പുണ്യ സ്നാനം ചെയ്യാന്‍ അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കോണ്‍ഗ്രസ് സനാതന വിരുദ്ധ പാര്‍ട്ടിയാണെന്നും അധിക കാലം നിലനില്‍ക്കില്ലെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
Leave a Comment