
കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പുത്തൻകുരിശ്, തൃശൂർ സ്വദേശികളായ യുവാക്കളുടെ പരാതിയിൽ പാലാരിവട്ടത്ത് ‘ജീനിയസ് കൺസൾട്ടൻസി’ സ്ഥാപനം നടത്തിയിരുന്ന ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) അറസ്റ്റിലായത്.
പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സജീനയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട് വഞ്ചനാകേസുകളുണ്ട്.
Post Your Comments