ന്യൂഡല്‍ഹി: ബീരേൻ സിങ് രാജി വെച്ച സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ബിജെപി എംഎൽഎമാർക്കിടയിൽ ഭിന്നത തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരില്‍ രാഷ്രപതി ഭരണം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി.
കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് സമവായമായിരുന്നില്ല. തുടർന്നാണ് ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ട് നിര്‍ണായക വിജ്ഞാപനമിറക്കിയത്.
സ്പീക്കർ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേൻ സിങ്ങ് അനുകൂലികൾ മറുവശത്തുമായി നിലകൊള്ളുകയും പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കഴിയാതെ വരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
Leave a Comment