![](/wp-content/uploads/2024/07/accident.jpg)
പരീക്ഷയ്ക്ക് ബൈക്കില്‍ പോയ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണ മരണം
തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പത്തൊന്‍പതുകാരന് ദാരുണാന്ത്യം. വേലൂര്‍ സ്വദേശി നീലങ്കാവില്‍ വീട്ടിലെ ജോയല്‍ ജസ്റ്റിനാണ് മരിച്ചത്. വീട്ടില്‍ എല്ലാവരോടും പരീക്ഷയ്ക്ക് പേകാനായി യാത്ര പറഞ്ഞിറങ്ങിയതായിരുന്നു ജോയല്‍.
പരീക്ഷയ്ക്ക് പോകുന്നതിനിടെ ചൂണ്ടല്‍ പാറ അമ്പലത്തിന് സമീപത്താണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിര്‍ ദിശയില്‍ വരികയായിരുന്ന ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയല്‍ ജസ്റ്റിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഡോണ്‍ ബോസ്‌കോ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥിയാണ് ജസ്റ്റിന്‍.
Post Your Comments