Kerala

അമ്മയുടെ ആൺസുഹൃത്തിനെ വൈദ്യുതാഘാതം ഏൽപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കിരണിന്‍റെ മാതാപിതാക്കൾ അറസ്റ്റിൽ

ആലപ്പുഴ: അമ്മയുടെ ആൺ സുഹൃത്തിനെ വൈദ്യൂതാഘാതം ഏൽപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുന്നപ്ര വാടക്കൽ സ്വദേശി കിരൺ ആണ് അയൽവാസി കൂടിയായ ദിനേശനെ കൊലപ്പെടുത്തിയത്‌. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് ദിനേശന്റെ മൃതദേഹം കളർകോട് ജഗ്‌ഷന്‌ സമീപം പാടശേഖരത്തിൽ കണ്ടെത്തുന്നത്. കേസിൽ പ്രതി കിരണിന്‍റെ മാതാപിതാക്കളും അറസ്റ്റിൽ. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നെന്ന് പൊലീസ് വ്യക്തമാക്കി. കിരണിന്‍റെ അച്ഛൻ കുഞ്ഞുമോന്‍റെ സഹായത്തോടെയാണ് കൊല്ലപ്പെട്ട ദിനേശന്‍റെ മൃതദേഹം പാടത്തെറിഞ്ഞത്. മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

കേസിൽ കിരണിന്‍റെ പിതാവ് കുഞ്ഞുമോൻ, മാതാവ് അശ്വതി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. ഇരുവരും തെളിവു നശിപ്പിക്കാൻ കിരണിനൊപ്പം കൂട്ടുനിന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കിരണിന്‍റെ അമ്മ അശ്വതി കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ആസൂത്രിതമായാണ് കൊല നടത്തിയതെന്നും വൈദ്യുതി കെണി ഒരുക്കിയത് വീടിന് പുറകിലാണെന്നും പൊലീസ് പറഞ്ഞു. വൈദ്യുതി പ്രവഹിക്കുന്ന കമ്പി വീടിന് പുറകിലെ വെള്ളക്കെട്ടുള്ള ചതുപ്പിൽ വെച്ചു. മഴക്കാലത്ത് മീൻ പിടിക്കാൻ കിരണ്‍ വൈദ്യുതി കെണി ഉപയോഗിക്കാറുണ്ട്.

ജലാശയമുള്ളതിനാൽ ഇതുവഴി പോയാൽ ഷോക്കേൽക്കും. ഇലക്ട്രീഷ്യൻ എന്ന നിലയിലുള്ള അറിവുകൾ കിരൺ പ്രയോജനപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു വാടയ്ക്കൽ സ്വദേശിയായ ദിനേശനെ മരിച്ച നിലയിൽ സമീപത്തെ പാടത്ത് കണ്ടെത്തിയത്. പോസ്റ്റ്‌‌‍മോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. അയൽവാസിയായ കിരൺ തന്‍റെ അമ്മയുടെ സുഹൃത്ത് കൂടിയായ ദിനേശനെ ഷോക്കടിപ്പിച്ച്‌ കോലപ്പെടുത്തുകയായിരുന്നു.

shortlink

Post Your Comments


Back to top button