മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിച്ചേക്കും : ചർച്ച തുടർന്ന് ബിജെപി

കേന്ദ്രനേതൃത്വം പ്രശ്‌നപരിഹാരത്തിനായി എംഎല്‍എമാരെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി : മണിപ്പൂരിൽ മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ രാജിയെത്തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമായി തുടര്‍ന്ന് ബിജെപി. പുതിയ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിച്ചേക്കും.

കേന്ദ്രനേതൃത്വം പ്രശ്‌നപരിഹാരത്തിനായി എംഎല്‍എമാരെ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് ചേരും. സമവായത്തിനായി നേതാക്കളും എംഎല്‍എമാരുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് സാംബിത് പത്ര ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

എംഎല്‍എമാര്‍ക്കിടയില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായത്തില്‍ എത്താനായില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് കുക്കി സംഘടനകളുടെ നിലപാട്. ബിരേന്‍ സിങ് ഒഴികെ ഏതു നേതാവിനെയും അംഗീകരിക്കുമെന്ന് എന്‍പിപിയും വ്യക്തമാക്കിയിട്ടുണ്ട്.

Share
Leave a Comment