തന്റെ സ്ഥാപനത്തിലെ ജീവനക്കാരന്റെ മയ്യത്ത് നിസ്‌കാരത്തില്‍ പങ്കെടുക്കുന്ന യൂസഫലിയുടെ വീഡിയോ വൈറല്‍

അബുദാബി: തന്റെ സ്ഥാപനത്തിലെ ജീവനക്കാരന്റെ മയ്യത്ത് നിസ്‌കാരത്തില്‍ പങ്കെടുക്കുന്ന യൂസഫലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അബുദാബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍ വൈസറും തിരൂര്‍ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്റെ മയ്യിത്ത് നിസ്‌കാരത്തിലാണ് യുസഫലി പങ്കെടുത്തത്. ഹൃദയാഘാതം മൂലമാണ് ഷിഹാബുദ്ധീന്‍ മരണപ്പെട്ടത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണ് യൂസഫലി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

Read Also: സ്വര്‍ണവില കുതിച്ചുയരുന്നു; സാധാരണക്കാര്‍ക്ക് ഇനി സ്വര്‍ണം വാങ്ങാനാകില്ല

`ഹൃദയാഘാതം മൂലം അന്തരിച്ച അബുദാബി അല്‍ വഹ്ദ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൂപ്പര്‍ വൈസറും തിരൂര്‍ കന്മനം സ്വദേശിയുമായ ഷിഹാബുദ്ധീന്റെ മയ്യിത്ത് നിസ്‌കാരം. അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍’ എന്നായിരുന്നു പോസ്റ്റ്. ഇതിനോടകം തന്നെ 40 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിട്ടുള്ളത്.

 

 

 

Share
Leave a Comment