![](/wp-content/uploads/2025/02/gjwadwrxeaax5ks.webp)
ദുബായ് : എമിറേറ്റിലെ അമ്പതിലധികം ഇടങ്ങളിൽ കഴിഞ്ഞ വർഷം ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഈ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ ദുബായിലെ റോഡ് ശൃംഖല കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനൊപ്പം ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും, വാഹനങ്ങളുടെ സുഗമമായ നീക്കം ഉറപ്പാക്കുന്നതിനും കാരണമായതായി ആർറ്റിഎ അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എമിറേറ്റിലെ അമ്പതിടങ്ങളിലെ യാത്രാ സമയം ഏതാണ്ട് 60% വരെ കുറയ്ക്കാനായതായും ആർറ്റിഎ കൂട്ടിച്ചേർത്തു.
ട്രാഫിക് നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ വിവിധ മേഖലകളിൽ റോഡുകളുടെ വാഹനങ്ങളെ ഉൾക്കൊള്ളുന്നതിനുളള ശേഷി ഏതാണ്ട് ഇരുപത് ശതമാനം ഉയർത്തുന്നതിന് സാധ്യമായതായും ആർറ്റിഎ അറിയിച്ചു.
Post Your Comments