Latest NewsUAEGulf

ദുബായ് : അമ്പതിലധികം ഇടങ്ങളിൽ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ നടത്തി

ഈ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എമിറേറ്റിലെ അമ്പതിടങ്ങളിലെ യാത്രാ സമയം ഏതാണ്ട് 60% വരെ കുറയ്ക്കാനായി

ദുബായ് : എമിറേറ്റിലെ അമ്പതിലധികം ഇടങ്ങളിൽ കഴിഞ്ഞ വർഷം ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഈ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ ദുബായിലെ റോഡ് ശൃംഖല കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനൊപ്പം ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും, വാഹനങ്ങളുടെ സുഗമമായ നീക്കം ഉറപ്പാക്കുന്നതിനും കാരണമായതായി ആർറ്റിഎ അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എമിറേറ്റിലെ അമ്പതിടങ്ങളിലെ യാത്രാ സമയം ഏതാണ്ട് 60% വരെ കുറയ്ക്കാനായതായും ആർറ്റിഎ കൂട്ടിച്ചേർത്തു.

ട്രാഫിക് നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ വിവിധ മേഖലകളിൽ റോഡുകളുടെ വാഹനങ്ങളെ ഉൾക്കൊള്ളുന്നതിനുളള ശേഷി ഏതാണ്ട് ഇരുപത് ശതമാനം ഉയർത്തുന്നതിന് സാധ്യമായതായും ആർറ്റിഎ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button