KeralaLatest News

93 ബോട്ടിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ : ഹെറോയിൻ എത്തിച്ചത് ആസാമിൽ നിന്ന് ട്രെയിൻ മാർഗം

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്

പെരുമ്പാവൂർ : 93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ആസാം മധുപൂർ സ്വദേശി നാസ്മുൾ അലി (21) യെയാണ് എഎസ് പിയുടെ പ്രത്യേക അന്വേഷണസംഘവും, പെരുമ്പാവൂർ പോലീസും ചേർന്ന് പോഞ്ഞാശ്ശേരിയിൽ നിന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ മയക്ക് മരുന്ന് വിൽപ്പനയ്ക്ക് നിൽക്കുമ്പോഴാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. പത്ത് ഗ്രാമോളം ഹെറോയിനാണ് ഉണ്ടായിരുന്നത്.

ആസാമിൽ നിന്ന് ട്രെയിൻ മാർഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിൽ ആക്കി 700 രൂപ നിരക്കിൽ വിൽപ്പന നടത്തി വരികയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ ആയിരുന്നു ആവശ്യക്കാർ.

പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ്, പി. എം റാസിഖ്, വി എസ് അരുൺ എ എസ് ഐ പി.എ അബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക്, മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button