![](/wp-content/uploads/2025/02/kulk.webp)
മുംബൈ: കിന്നര്‍ അഖാഡയുടെ മഹാമണ്ഡലേശ്വര്‍ പദവി ഔദ്യോഗികമായി ഒഴിഞ്ഞ് നടി മമ്ത കുല്‍ക്കര്‍ണി. ഇന്‍സ്റ്റഗ്രാമില്‍ വിഡിയോയിലൂടെയാണ് മമ്ത ഇക്കാര്യം അറിയിച്ചത്.
‘ഞാന്‍ ഈ സ്ഥാനം രാജിവെക്കുന്നു. ചേരിതിരിഞ്ഞുള്ള ഈ തര്‍ക്കം ശരിയല്ല. 25 വര്‍ഷമായി ഞാന്‍ ഒരു സാധ്വിയാണ്, ഇനിയും അങ്ങനെ തുടരും…’ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയില്‍ നടി വ്യക്തമാക്കി.
90കളില്‍ ബോളിവുഡില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന നടിയാണ് മമ്ത കുല്‍ക്കര്‍ണി. നടിയ്ക്ക് മഹാമണ്ഡലേശ്വര്‍ പദവി നല്‍കിയതില്‍ സന്യാസിമാര്‍ക്കിടയില്‍നിന്നും സമൂഹമാധ്യമങ്ങളില്‍നിന്നുമടക്കം വിമര്‍ശനമുയര്‍ന്നിരുന്നു.
Post Your Comments