രണ്ടായിരം കോടി രൂപയുടെ ലഹരിമരുന്നു കേസിൽ പ്രതികളായ നടി മമ്ത കുൽക്കർണിയുടെയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയുടെയും മൂന്നു ഫ്ലാറ്റുകൾ കണ്ടുകെട്ടാന്‍ ഉത്തരവ്. അന്ധേരി വെർസോവയിലെ സ്‌കൈ ആങ്കറേജ് സൊസൈറ്റിയിലുള്ള മൂന്നു ഫ്ലാറ്റുകളാണ് കണ്ടുകെട്ടാന്‍ പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഫ്ലാറ്റുകളുടെ വിവരങ്ങളും അനുബന്ധ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഉടന്‍ തന്നെ ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2016 ഏപ്രിൽ 14ന് എവൺ ലൈഫ് സയൻസസ് എന്ന കമ്പനിയുടെ സോലാപ്പുർ, താനെ, അഹമ്മദാബാദ് ശാഖകളിൽനിന്ന് 20 ടൺ എഫെഡ്രൈൻ ലഹരിമരുന്നു കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇതുവരെയും മമ്തയെ അറസ്റ്റ് ചെയ്തിട്ടില്ല.
കെനിയയിൽ ഉണ്ടെന്നു കരുതുന്ന മമ്തയെ വിട്ടുകിട്ടാൻ ഇന്റർപോളിനെ കൊണ്ട് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
Post Your Comments