കാസര്‍കോട് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം: ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം. പുലര്‍ച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ അഞ്ച് സെക്കന്‍ഡ് നേരം അസാധാരണ ശബ്ദം കേട്ടതായും നാട്ടുകാര്‍ അറിയിച്ചു.

Read Also: ഡൽഹിയിൽ മുഖ്യമന്ത്രി ആരെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും : ബിജെപി സംസ്ഥാന അധ്യക്ഷൻ

കട്ടില്‍ ഉള്‍പ്പെടെ കുലുങ്ങി. പരപ്പ, മാലോം, നര്‍ക്കിലക്കാട്, പാലംകല്ല് ഭാഗത്തും അനുഭവപ്പെട്ടു. തടിയന്‍ വളപ്പ് ഭാഗത്തും ഭൂചലനം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടി. ഫോണ്‍ ഉള്‍പ്പെടെ താഴെ വീണതായും വിവരമുണ്ട്. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിദഗ്ധ സമിതി ഇന്ന് സ്ഥലത്തെത്തി പഠനം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Share
Leave a Comment