Latest NewsIndia

തോൽവിക്കിടയിൽ എഎപിക്ക് ചെറിയ ഒരാശ്വാസം : മുഖ്യമന്ത്രി അതിഷി മര്‍ലേന വിജയിച്ചു

70 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി ലീഡ് ചെയ്യുകയാണ്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നു മുഖ്യമന്ത്രി അതിഷി മര്‍ലേന വിജയിച്ചു. ആംആദ്മി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിന്റെ പരാജയത്തില്‍ തളര്‍ന്ന ആംആദ്മി പാര്‍ട്ടിക്ക് ഇത് തെല്ലൊരാശ്വാസം പകര്‍ന്നിട്ടുണ്ട്.

1884 വോട്ടുകള്‍ക്കാണ് കെജ്‌രിവാള്‍ തോറ്റത്. 70 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി ലീഡ് ചെയ്യുകയാണ്.

ഇതിനു പുറമെ രാജ്യ തലസ്ഥാനത്ത് വിജയം ഉറപ്പിച്ചതോടെ ബിജെപിയുടെ കേന്ദ്രങ്ങളിലടക്കം ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി. നേതാക്കളും അണികളും ഒന്നടങ്കം ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് വിജയ കാഹളം മുഴക്കുന്നത്.

shortlink

Post Your Comments


Back to top button