KeralaLatest NewsNews

കൃത്യ സമയത്ത് ശമ്പളവും പെൻഷനും കൊടുക്കുമെന്ന് കെ.എൻ ബാലഗോപാൽ

ശമ്പളത്തിന്റെയും പെൻഷന്റെയും കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. എല്ലാവർക്കും കൃത്യമായി ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കുമെന്നും ധനമന്ത്രി ഉറപ്പ് നൽകി. ക്ഷേമ പെൻഷൻ കൊടുക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക ഈ വർഷം ട്രഷറി വഴി നൽകിയെന്ന് മന്ത്രി പറഞ്ഞു.

22,000 കോടി രൂപയാണ് കഴിഞ്ഞ വർഷം ആകെ ട്രഷറി വഴി നൽകാനായത്. 25,000 കോടിക്കു മുകളിൽ ആയിരിക്കും ഈ വർഷത്തെ ആകെ ചെലവ് എന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയ്ക്കും കെറ്റിഡിഎഫ്‌സിയ്ക്കും കൂടി 420 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നിലപാടുകൾ ഏറെയുണ്ടായി. കേരളത്തിന് സുപ്രീം കോടതിയെ സമീപിക്കേണ്ട സ്ഥിതിവരെ വന്നു.

കേസ് കൊടുത്തതിൻ്റെ ഭാഗമായി മാർച്ച് വരെയുള്ള പണം പോലും തരാൻ കഴിയില്ലെന്ന് കേന്ദ്രം നിലപാട് സ്വീകരിച്ചു. എന്നാൽ കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പണം ലഭിക്കുന്ന സാഹചര്യമുണ്ടായി. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട തുകയ്ക്ക് വേണ്ടി ഇടപെടാൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ സമ്മർദ്ദം ചെലുത്തിയില്ലെന്നും മന്ത്രി വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button