പാർക്ക് ചെയ്‌ത വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോയാൽ ജയിലിൽ കിടക്കാം : നിയമം കർക്കശമാക്കി കുവൈറ്റ്

വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കിപ്പോകുന്നവർക്ക് 500 ദിനാർ പിഴ ചുമത്തുന്നതാണ്

കുവൈറ്റ് സിറ്റി : രാജ്യത്ത് പാർക്ക് ചെയ്‌ത വാഹനങ്ങളിൽ മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ തനിച്ചാക്കി പോകുന്നത് കുവൈറ്റിൽ ട്രാഫിക് നിയമലംഘനമായി കണക്കാക്കും. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ ഇത്തരത്തിൽ വാഹനങ്ങളിൽ തനിച്ചാക്കിപ്പോകുന്നവർക്ക് 500 ദിനാർ പിഴ ചുമത്തുന്നതാണ്. ഇതിന് പുറമെ ഇത്തരം നിയമലംഘനങ്ങൾക്ക് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Share
Leave a Comment