കോഴിക്കോട്: ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. നടുവണ്ണൂർ വെള്ളിയൂരിലാണ് സംഭവം. വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. പുതുവാണ്ടി മീത്തൽ ഗിരീഷിന്റെ വീടാണ് ആക്രമിച്ചത്. ഗിരീഷിന്റെ മക്കളാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ മേഖലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ ജഗനും കരുവണ്ണൂർ യൂണിറ്റ് അംഗം സ്നേഹയും.
ഇന്നലെ രാത്രി 12 മണിയോടെയാണ് ആക്രമണമുണ്ടായത്. ഈ സമയത്ത് ജഗനും സ്നേഹയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.
രാത്രിയിൽ പുറത്തു വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു പുറത്തു വന്നു നോക്കുമ്പോഴേക്കും അജ്ഞാതർ രക്ഷപ്പെട്ടിരുന്നു.
Post Your Comments