Latest NewsUAEGulf

യുഎഇ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ് ജയശങ്കർ : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ച ചെയ്തു

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യു എ ഇയിലെത്തിയത്

ദുബായ് : യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. ജനുവരി 28-ന് അബുദാബിയിലെ ഖസ്ർ അൽ ബഹറിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യു എ ഇയിലെത്തിയത്. കൂടിക്കാഴ്ചയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ ഡോ. എസ് ജയശങ്കർ യു എ ഇ രാഷ്ട്രപതിയെ അറിയിച്ചു. അദ്ദേഹം യു എ ഇയിലെ ജനങ്ങൾക്ക് എല്ലാ സൗഖ്യങ്ങളും നേർന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങൾ ഇരുവരും ഈ കൂടിക്കാഴ്ച്ചയുടെ ഭാഗമായി ചർച്ച ചെയ്തു. ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (CEPA) ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും അവലോകനം ചെയ്തു. മേഖലയിലും, ആഗോളതലത്തിലും നടക്കുന്ന വിവിധ വിഷയങ്ങൾ ഇരുവരും വിശകലനം ചെയ്തു.

വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രെസിഡെൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഭരണാധികാരിയുടെ അൽ ദഫ്‌റ മേഖലയിലെ പ്രധിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button