
ചണ്ഡിഗഢ് : ദേര സച്ചാ സൗദ തലവനും ബലാത്സംഗ കേസിൽ കുറ്റവാളിയുമായ ഗുർമീത് റാം റഹീം സിങ്ങിന് 30 ദിവസത്തെ പരോൾ അനുവദിച്ചു. പരോൾ ലഭിച്ചതിനെത്തുടർന്ന് അദ്ദേഹം ഇന്ന് വൈകീട്ട് ഹരിയാനയിലെ റോഹ്തക്കിലെ സുനാരിയ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്ന് ജയിൽ വൃത്തങ്ങൾ അറിയിച്ചു.
തന്റെ രണ്ട് വനിത ശിഷ്യരെ ബലാത്സംഗം ചെയ്തതിന് 2017 മുതൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ് റാം റഹീം സിംഗ്. ഫെബ്രുവരി 5 ന് ഡൽഹിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് പരോൾ ലഭിക്കുന്നത്.
സിർസ ആസ്ഥാനമായ ദേര സച്ചാ സൗദയ്ക്ക് ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിരവധി അനുയായികളുണ്ട്. ഹരിയാനയിൽ, സിർസ, ഫത്തേഹാബാദ്, കുരുക്ഷേത്ര, കൈതാൽ, ഹിസാർ എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലായി ദേരയ്ക്ക് ഗണ്യമായ എണ്ണം അനുയായികളുണ്ട്.
Post Your Comments