KeralaLatest News

വീരമൃത്യുവരിച്ച സൈനികന് രാജ്യത്തിന്റെ ആദരം

ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് പതിച്ചാണ് ആദര്‍ശ് വീരമൃത്യുവരിച്ചത്

ന്യൂദല്‍ഹി: വീരമൃത്യുവരിച്ച സൈനികന് രാജ്യത്തിന്റെ ആദരം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്‌മോട്ട വടക്കേ വാല്‍പറമ്പില്‍ അതിപറമ്പത്ത് ജയരാജന്റെ മകന്‍ പി. ആദര്‍ശിനാണ് രാജ്യം മരണാനന്തര ബഹുമതിയായി സേനാമെഡല്‍ (ഗാലന്‍ട്രി) നല്‍കിയത്.

ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് പതിച്ചാണ് ആദര്‍ശ് വീരമൃത്യുവരിച്ചത്. കരസേന 426 ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിങ് കമ്പനിയില്‍ ലാന്‍സ് നായികായിരുന്നു ആദര്‍ശ്. ഭാര്യ: ആദിത്യ. അമ്മ: ബബിത. സഹോദരങ്ങള്‍: അക്ഷയ്, അനന്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button