KeralaLatest News

ആത്മഹത്യ ചെയ്ത ഡിസിസി ട്രഷററുടെ ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്ന് കെപിസിസി സമിതി റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം തങ്ങളെ സന്ദര്‍ശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് മുന്നില്‍ ബാധ്യതയെ കുറിച്ച് വ്യക്തമാക്കിയെന്നും കടബാധ്യത ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും കുടുംബവും പ്രതികരിച്ചിട്ടുണ്ട്

തിരുവനന്തപുരം : വയനാട്ടിലെ ഡി സി സി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മകനോടൊപ്പം ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെപിസിസി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജയന്റെ കുടുംബത്തിന്റെ പരാതി ന്യായമെന്ന് നാലംഗ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കുടുംബത്തിന് സഹായവും സംരക്ഷണവും പാര്‍ട്ടി ഉറപ്പാക്കണമെന്നും സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലടക്കം അനഭിലഷണീയ പ്രവണതകളില്‍ പാര്‍ട്ടിക്ക് കടിഞ്ഞാന്‍ വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോടി 76 ലക്ഷം രൂപ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലുമായി വിജയന് ബാധ്യത ഉണ്ടായിരുന്നുവെന്ന കണക്ക് കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.

വ്യക്തികള്‍ക്ക് നേരിട്ടും പണം നല്‍കാനുണ്ടായിരുന്നുവെന്നും കുടുംബം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തങ്ങളെ സന്ദര്‍ശിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരന് മുന്നില്‍ ബാധ്യതയെ കുറിച്ച് വ്യക്തമാക്കിയെന്നും കടബാധ്യത ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും കുടുംബവും പ്രതികരിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button