അഭിമന്യു കൊലക്കേസ്: വിചാരണ ഇന്നു മുതല്‍

കൊച്ചി:മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് മുതല്‍ ആരംഭിക്കും. പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബറില്‍ പ്രാരംഭ വാദം തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ പുനസൃഷ്ടിച്ച രേഖകള്‍ ലഭ്യമാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റിവെച്ചു.
ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് ഈ കേസിലെ പ്രതികള്‍. 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) കൊല്ലപ്പെടുന്നത്.

Read also:കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മന്ത്രിയുടെ 1.26 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

ഇടുക്കി മൂന്നാര്‍ വട്ടവടയിലെ തമിഴ് കര്‍ഷകരായ മനോഹാരന്റെയും ഭൂപതിയുടെയും ഇളയ മകനായിരുന്നു അഭിമന്യു. പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം കോളേജ് ക്യാമ്പസില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കേസില്‍ 2018 സെപ്തംബര്‍ 26ന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ വിചാരണ അകാരണമായി നീണ്ട് പോകുന്നതില്‍ അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Share
Leave a Comment