76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ ഡിആർഡിഒ വികസിപ്പിച്ച ‘പ്രലേ മിസൈൽ’ പ്രധാന ആകർഷണമാണ്. ആണവായുധങ്ങൾ വഹിക്കാവുന്നതും കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്നതുമായ പ്രലേ മിസൈൽ ആദ്യമായാണ് പരേഡിന്റെ ഭാഗമാകുന്നത്. 350-500 കിലേമീറ്റർ ഷോർട്ട് റേഞ്ചുള്ള മിസൈലാണിത്.
2023-ലാണ് പ്രലേ സൈന്യത്തിന്റെ ഭാഗമായത്. പ്രതിരോധരംഗത്ത് ഇന്ത്യയുടെ തദ്ദേശീയ കുതിപ്പേറുന്നതിന്റെ മികച്ച ഉദാഹരണമായ പ്രലേ മിസൈലിനു 500 മുതൽ 1,000 കിലോമീറ്റർ പേലോഡ് ശേഷിയുണ്ട്.
ഇന്ത്യയുടെ സൈനിക ശക്തി പ്രകടമാക്കുന്ന ബ്രഹ്മോസ് മിസൈൽ, മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, ടി-90 ടാങ്കുകൾ, നാഗ് മിസൈലുകൾ എന്നിവയും റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിക്കും. 5,000 നാടോടി, ഗോത്ര കലാകാരന്മാർ അണിനിരക്കുന്ന കലാരൂപങ്ങളുണ്ടാകും.
Leave a Comment