ലക്ഷദ്വീപ് സന്ദർശനം പൂർത്തിയായി : ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മടങ്ങി

കൊച്ചി വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ ഉപഹാരം നൽകി സ്വീകരിച്ചു

കൊച്ചി : ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഡൽഹിക്ക് മടങ്ങി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

രാവിലെ 11.15 ന് ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനത്തിൽ 12.30 നാണ് ഉപരാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ത്തിലെത്തിയത്. കൊച്ചി വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ ഉപഹാരം നൽകി സ്വീകരിച്ചു.

തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ജീവനക്കാർക്കും എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്ലിംഗ് ജീവനക്കാർക്കും സമീപമെത്തി അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടർന്ന് ഫ്ളൈറ്റ് പുഷ്ബാക് ഓപ്പറേറ്റർ അരുൺ തമ്പിയോട് കുശലാന്വേഷണം നടത്തി. 12.40 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ അദ്ദേഹം ഡൽഹിക്ക് മടങ്ങി.

ഭാര്യ ഡോ സുധേഷ് ധൻകറും  ഉപരാഷ്ട്രപതിയ്ക്കൊപ്പമുണ്ടായിരുന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, റൂറൽ എസ് പി വൈഭവ് സക്സേന, അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എം. എസ്. ഹരികൃഷ്ണൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് എന്നിവർ ഉപരാഷ്ട്രപതിയെ യാത്രയയ്ക്കാനെത്തി. 17 നാണ് ഉപരാഷ്ട്രപതിയും ഭാര്യ ഡോ സുധേഷ് ധൻകറും ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയത്.

Share
Leave a Comment