സര്‍ക്കാര്‍ സ്കൂളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ഒമ്പത് വര്‍ഷം അധ്യാപികയായിരുന്ന യുവതി ഒടുവില്‍ പിടിയില്‍. പാകിസ്ഥാനിലെ ബറേലിയിലാണ് സംഭവം. രഹസ്യമായി ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അധ്യാപിക സമര്‍പ്പിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതോടെ ഇവരെ പിരിച്ച് വിടുകയും കേസെടുക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
read also: തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു
2015 നവംബർ ആറിനാണ് ഷുമൈല ഖാൻ, ഫത്തേഗഞ്ച് വെസ്റ്റിലെ മധോപൂർ പ്രൈമറി സ്കൂളിൽ അധ്യാപികയായി നിയമിതയായത്. എന്നാല്‍, ബറേലി ജില്ലാ മജിസ്ട്രേറ്റിന് ഷുമൈല ഖാൻ അധ്യാപക തസ്തികയ്ക്ക് വേണ്ടി സമര്‍പ്പിച്ച രേഖകൾ വ്യാജമാണെന്ന് രഹസ്യ പരാതി ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഇവര്‍ രാംപൂരിൽ നിന്നുള്ള വ്യാജ താമസ സർട്ടിഫിക്കറ്റാണ് സമർപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. പിന്നാലെ ഷുമൈല ഖാനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്നും പിരിച്ച് വിടുകയും അധ്യാപികയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു.
Leave a Comment