തിരുവനന്തപുരം : വയനാട്ടിലെ മുണ്ടക്കൈ പുനര്‍നിര്‍മാണത്തിന് എസ് സുഹാസ് ഐ എ എസിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. പുനര്‍നിര്‍മാണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം എസ് സുഹാസിനായിരിക്കും.
അതേസമയം, ഉയര്‍ന്ന നഷ്ടപരിഹാരത്തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദുരന്തബാധിതര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിക്കാനാകില്ല. മാനുഷിക പരിഗണനയിലാണ് സര്‍ക്കാര്‍ പുനരധിവാസം നടപ്പാക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
വീടിന് പകരം ഉയര്‍ന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ആവശ്യത്തിലാണ് ഹൈക്കോടതിയുടെ മറുപടി. എന്നാല്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന പരാതിയില്‍ നടപടിവേണമെന്ന് അമികസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു.
ടൗണ്‍ഷിപ് പദ്ധതിക്ക് പുറത്ത് വീട് വേണ്ടവര്‍ക്ക് 40 മുതല്‍ 50 ലക്ഷം വരെ നഷ്ടപരിഹാരം വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് അമികസ് ക്യൂറി കോടതിയെ അറിയിച്ചു.
Post Your Comments