ബിജാപൂര്‍: സംയുക്ത സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ തെക്കന്‍ ബീജാപൂരിലെ വനത്തിനുള്ളില്‍ രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 3 ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആര്‍പിഎഫിന്റെ എലൈറ്റ് ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റ് കമാന്‍ഡോ ബറ്റാലിയന്‍), സിആര്‍പിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനില്‍ പങ്കെടുത്തു.
read also: 3 പേരെ അരും കൊല ചെയ്ത റിതു ജയൻ ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാൾ
വെടിവയ്പ്പില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുന്നതായും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേനയില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Leave a Comment