മലപ്പുറം : എടക്കരയില്‍ കാട്ടാനാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആടിനെ മേയ്ക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
മൃതദേഹം നിലമ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച്ച മണി എന്ന യുവാവും കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
Leave a Comment