KeralaLatest News

നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി : കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യമില്ല

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർന്ന് പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു

കോഴിക്കോട്: പോക്സോ കേസിൽ നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പൊലീസാണ് നടനെതിരെ കേസെടുത്തത്.

കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു ഇവരുടെ പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർന്ന് പൊലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു.

shortlink

Post Your Comments


Back to top button