ജനശ്രദ്ധയാകർഷിച്ച് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ : ഇത്തവണ സന്ദർശിച്ചത് രണ്ടര ലക്ഷത്തിലധികം പേർ

യു എ ഇയിലെ വലിയ സാംസ്‌കാരിക മേളകളിലൊന്നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ

ദുബായ് : അബുദാബിയിലെ മൂന്ന് ഇടങ്ങളിലായി നടന്ന എട്ടാമത്‌ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിൽ ആകെ 259,000-ൽ പരം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. 2025 ജനുവരി 7-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ എട്ടാമത് പതിപ്പ് 2024 നവംബർ 28 മുതൽ ഡിസംബർ 31 വരെ മൂന്ന് വേദികളിലായാണ് സംഘടിപ്പിച്ചത്. മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിയായിരുന്നു ഇത്തവണത്തേത്.

https://twitter.com/i/status/1876524914414412206

അൽ ദഫ്‌റയിലെ അൽ മുഗേയ്രാഹ് ബേ, അൽ ഐൻ, അബുദാബി കോർണിഷ് എന്നിവിടങ്ങളിൽ വെച്ചായിരുന്നു എട്ടാമത്‌ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ‘ഔട്ട് ഓഫ് ദിസ് വേൾഡ്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ ഈ മേള ഒരുക്കിയത്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ മേള സംഘടിപ്പിക്കുന്നത്. യു എ ഇയിലെ വലിയ സാംസ്‌കാരിക മേളകളിലൊന്നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ.

Share
Leave a Comment