India

മുംബൈയില്‍ ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയ്ക്ക് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു

ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നേരത്തേ ഡിസ്ചാര്‍ജ് ചെയ്തിരുന്നു

മുംബൈ : രാജ്യത്ത് എച്ച്എംപിവി വൈറസ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ആറുമാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയ്ക്ക് എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന കുഞ്ഞ് ആശുപത്രി വിട്ടതായാണ് റിപ്പോര്‍ട്ട്.

എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞും രോഗമുക്തനായി ആശുപത്രി വിട്ടു.
കര്‍ണാടകത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രോഗമുക്തരായി. ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നേരത്തേ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

നിലവില്‍ കര്‍ണാടകയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയില്‍ 7, 13 വയസ് പ്രായമുളള കുട്ടികള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എച്ച്എംപിവി വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. നേരത്തെ ബെംഗളുരുവില്‍ രണ്ടും, ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button