ഹൈദരാബാദ്: മോംഗിനിസ് കേക്ക് ഷോപ്പിൻ്റെ ഔട്ട്‌ലെറ്റിൽ ഭക്ഷ്യ സുരക്ഷാ ടാസ്‌ക് ഫോഴ്‌സിന്റെ മിന്നൽ റെയ്ഡ്. ഹൈദരാബാദ് അൽവാളിലെ മച്ചാ ബൊല്ലാരത്തിൽ പ്രവർത്തിക്കുന്ന ഔട്ട്ലെറ്റിൽ നടത്തിയ പരിശോധനയിൽ എലി, പാറ്റ തുടങ്ങിയ ജന്തുക്കളെയടക്കം കണ്ട ഞെട്ടലിലാണ് ഉദ്യോഗസ്ഥർ. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തെന്നും സംഭരണിയിൽ പലയിടത്തും എലിവിസർജ്ജനം കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വൃത്തിഹീനമായ സാഹചര്യമാണ് ഔട്ട്ലെറ്റിൽ ഉണ്ടായിരുന്നത്. ഭിത്തികളും മേൽക്കൂരയും ശോച്യാവസ്ഥയിലായിരുന്നു. റഫ്രിജറേറ്ററുകൾക്കുള്ളിൽ ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞ് വൃത്തിഹീനമായിരുന്നു. രണ്ട് വർഷം പഴക്കമുള്ള ഭക്ഷ്യവസ്തുക്കളടക്കം വൃത്തിഹീനമായ പ്ലാസ്റ്റിക് ഡ്രമ്മുകളിൽ സൂക്ഷിച്ചിരുന്നത് പിടിച്ചെടുത്തു.
Post Your Comments