കണ്ണൂര്‍ : പെരിയ ഇരട്ടകൊലക്കേസില്‍ കോടതി ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ച പ്രതികളില്‍ ഒമ്പതു പേരെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. രഞ്ജിത്ത്, സുധീഷ്, ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് മാറ്റിയത്.
സിബിഐ കോടതിയുടെ നിര്‍ദേശപ്രകാരമാണിതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെ 8.15 ഓടെയാണ് പ്രതികളെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയത്.
ബന്ധുക്കള്‍ക്കടക്കം വന്നുകാണാനുള്ള സൗകര്യത്തിന് തങ്ങളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വിചാരണ കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.
Post Your Comments