Latest NewsInternational

കസാഖ്സ്ഥാനിൽ അസർബൈജാൻ വിമാനം തകർന്ന് വീണു : വിമാനത്തിലുണ്ടായിരുന്നത് 67 യാത്രികർ 

ബാകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപെട്ടത്

അസ്താന: കസാഖ്സ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണു. കസാഖ്സ്ഥാനിലെ അക്തോയിലാണ് അസർബൈജാൻ എയർലൈൻസിന്റെ വിമാനം തകർന്നു വീണത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും അടക്കം 72 പേർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

ബാകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപെട്ടത്. 12 യാത്രക്കാരെ രക്ഷപെടുത്തിയെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, മരണസംഖ്യ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും അധികൃതർ പങ്കുവെച്ചിട്ടില്ല.

ഗ്രോസ്‌നിയിലെ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വഴിതിരിച്ചുവിടുകയായിരുന്നു. രക്ഷാപ്രവർത്തകർ അപകടസ്ഥലത്തെത്തിയതായി കസാഖ്സ്ഥാൻ സർക്കാർ അറിയിച്ചു. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

shortlink

Post Your Comments


Back to top button