ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം: കൊച്ചിയില്‍ എട്ടു യുവതികള്‍ ഉള്‍പ്പടെ 12 പേര്‍ പിടിയില്‍

കൊച്ചി നഗരത്തിലെ തന്നെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്ന് പൊലിസ്

കൊച്ചി: ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം. കൊച്ചിയില്‍ മോക്ഷ ആയുര്‍വേദ ക്ലിനിക്കില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ എട്ടുയുവതികളും നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണും ഉൾപ്പെടെ 12 പേർ പിടിയിലായി.

read also: ആരിഫ് മുഹമ്മദ് ഖാനെ മാറ്റി: രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ ഇനി കേരള ഗവര്‍ണർ

കൊച്ചി പൊലീസിന്റെ മൂന്ന് മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പരിശോധന. കൊച്ചി നഗരത്തിലെ തന്നെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്ന് പൊലിസ് പറഞ്ഞു. ഉടമ പ്രവീണിന്റെ ഒരു അക്കൗണ്ടില്‍ മാത്രം ഈവര്‍ഷം ഒരുകോടി 68ലക്ഷം രൂപയാണ് ഇത്തരം ഇടപാടുകളിലൂടെ എത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Share
Leave a Comment