പാലക്കാട് : ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ബൈക്ക് പൂർണമായും കത്തി നശിച്ചു. യുവാക്കൾ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ബൈക്കിൽ അമിത വേഗത്തിൽ എത്തിയ യുവാക്കൾ ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവർ പോലീസിന് നൽകിയ മൊഴി. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Leave a Comment