KeralaCinemaMollywoodEntertainment

‘ നരിവേട്ട’ പാക്കപ്പ് ആയി

എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്

കൊച്ചി : ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. വയനാട്, കോട്ടയം, ചങ്ങനാശ്ശേരി കുട്ടനാട്, ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. ചിത്രത്തിൻ്റെ മേജർ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് വയനാട്ടിലാണ്. ഒരു നാടിൻ്റെ അവകാശ പോരാട്ടത്തിലൂടെ യാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.

നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വൻ മുതൽമുടക്കിൽ വലിയ ക്യാൻവാസ്സിലൂടെയാണ് അവതരണം.ഏറെ സാമൂഹ്യ പ്രതിബദ്ധത ഒദ്യോഗികജീവിതത്തിലും, വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പൊലീസ് കോൺസ്റ്റബിൾ വർഗീസ് എന്ന കഥാപാത്രത്തിൻ്റെ സംഘർഷമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.

ടൊവിനോ തോമസ്സാണ് വർഗീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരൻ, സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണയാണ് നായിക.

ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫിൻ്റേതാണു തിരക്കഥ

സംഗീതം. ജെയ്ക്ക് ബിജോയ്സ്.

ഛായാഗ്രഹണം – വിജയ്.

എഡിറ്റിംഗ് – ഷമീർ മുഹമ്മദ്

പ്രൊജക്റ്റ് ഡിസൈൻ ഷെമി

കലാസംവിധാനം – ബാവ

മേക്കപ്പ് – അമൽ.

കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് കുമാർ .

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എൻ. എം. ബാദുഷ

നിർമ്മാണ നിർവ്വഹണം – സക്കീർ ഹുസൈൻ , പ്രതാപൻ കല്ലിയൂർ

– പ്രതാപൻ കല്ലിയൂർ , ഫോട്ടോ – ശ്രീരാജ്.

വാഴൂർ ജോസ്.

shortlink

Post Your Comments


Back to top button