Kerala

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

‘പിങ്ഗള കേശിനി’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം

തിരുവനന്തപുരം : സംസ്ഥാന മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ‘പിങ്ഗള കേശിനി’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് ഐഎഎസുകാരനായ കെ ജയകുമാര്‍.

അതേ സമയം ആകെ 24 ഭാഷകളിൽ 21 എണ്ണത്തിലേക്കുള്ള പുരസ്‌കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. എട്ട് കവിതാ സമാഹാരങ്ങൾക്കും മൂന്ന് നോവലുകൾക്കും രണ്ട് ചെറുകഥാ സമാഹാരങ്ങൾക്കും മൂന്ന് ഉപന്യാസങ്ങൾക്കും മൂന്ന് സാഹിത്യ വിമർശന പുസ്‌തകങ്ങൾക്കും ഒരു നാടകത്തിനുമാണ് ഇപ്പോൾ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

shortlink

Post Your Comments


Back to top button