Kerala

എക്സൈസ് ഉദ്യോഗസ്ഥന്‍റെ വീടിന് നേർക്ക് അബ്കാരി കേസിലെ പ്രതിയുടെ ആക്രമണം : കാറിൻ്റെ ബോണറ്റ് ഇടിച്ച് തകർത്തു

അനധികൃത മദ്യ വിൽപനയിലെടുത്ത കേസിന്‍റെ വൈരാഗ്യത്തിലായിരുന്നു അതിക്രമം

കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥന്‍റെ വീട്ടിൽ കയറി അതിക്രമം നടത്തി അബ്കാരി കേസ് പ്രതി. എറണാകുളം നോര്‍ത്ത് പറവൂരിലാണ് സംഭവം. അക്രമത്തിൽ പ്രതി രാകേഷിനെ പോലീസ് പിടികൂടി.

പ്രതിയുടെ ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ല് തകര്‍ന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന എക്സൈസ് പ്രിവന്‍റീവ് ഓഫീസറുടെ ഭാര്യയ്ക്ക് പരിക്കേറ്റു. വീടിന്‍റെ പോര്‍ച്ചിൽ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തു.

അനധികൃത മദ്യ വിൽപനയിലെടുത്ത കേസിന്‍റെ വൈരാഗ്യത്തിലായിരുന്നു അതിക്രമം. ആദ്യം വീട്ടിലേക്ക് കല്ലെറിഞ്ഞായിരുന്നു ആക്രമണം. പലതവണ വീട്ടിലേക്ക് കല്ലെറിഞ്ഞു. വീട്ടിലുണ്ടായിരുന്നവര്‍ക്കുനേരെയും കല്ലെറിഞ്ഞു.

പിന്നീട് രാത്രിയിലെത്തി വീണ്ടും ആക്രമണം നടത്തുകയായിരുന്നു. എക്സൈസ് ഓഫീസറുടെ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

shortlink

Post Your Comments


Back to top button