ദുബായ് : അഡ്നോക് അബുദാബി മാരത്തോണിന്റെ ആറാമത് പതിപ്പ് ഡിസംബർ 14 ശനിയാഴ്ച സംഘടിപ്പിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 33000-ൽ പരം പേർ ആറാമത് അഡ്നോക് അബുദാബി മാരത്തോണിൽ പങ്കെടുത്തത്.
അബുദാബി സ്പോർട്സ് കൗൺസിൽ, അഡ്നോക് എന്നിവർ ചേർന്ന് സംയുക്തമായാണ് ഈ മാരത്തോൺ സംഘടിപ്പിച്ചത്. സമ്പൂർണ്ണ മാരത്തോൺ, മാരത്തോൺ റിലേ, 10 കിലോമീറ്റർ, 5 കിലോമീറ്റർ, 2.5 കിലോമീറ്റർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായാണ് ആറാമത് അഡ്നോക് അബുദാബി മാരത്തോൺ സംഘടിപ്പിച്ചത്.
ഇൻഡസ്ടറി ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പ് മന്ത്രിയും, അഡ്നോക് മാനേജിങ് ഡയറക്ടറും, ഗ്രൂപ്പ് സി ഇ ഒയുമായ ഡോ. സുൽത്താൻ അഹ്മദ് അൽ ജാബിറാണ് ആറാമത് അഡ്നോക് അബുദാബി മാരത്തോൺ ഉദ്ഘാടനം ചെയ്തത്. കിംഗ് അബ്ദുല്ല ബിൻ അബ്ദുൽഅസീസ് അൽ സഊദ് സ്ട്രീറ്റിലെ അഡ്നോക് ആസ്ഥാനത്തിന് സമീപത്ത് നിന്ന് ശനിയാഴ്ച രാവിലെ 6 മണിക്കാണ് ഇത്തവണത്തെ അബുദാബി മാരത്തോൺ ആരംഭിച്ചത്.
ഖസ്ർ അൽ ഹൊസൻ, ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, വാഹത് അൽ കറാമ, അഡ്നോക് ടവർ തുടങ്ങിയ മേഖലകളിലൂടെയാണ് ഈ മാരത്തോൺ ട്രാക്ക് ഒരുക്കിയിരുന്നത്.
Post Your Comments